Sunday, July 8, 2007

cartoon


8-8-07

15 comments:

ഷാനവാസ്‌ ഇലിപ്പക്കുളം said...

പ്രിയ അനുരാജ്‌, താങ്കളുടെ ഇതുവരെ ഈ ബ്ലോഗിലുള്ള എല്ലാ കാര്‍ട്ടൂണുകളും കണ്ടു. കാര്‍ട്ടൂണുകളെല്ലാം തന്നെ വളരെ നന്നായിരിക്കുന്നു.ഒരു നല്ല പുതിയ കാര്‍ട്ടൂണിസ്റ്റിന്റെ വരവറിയിക്കുന്ന വരകള്‍.വരകളില്‍തികഞ്ഞ വ്യത്യസ്തതയുണ്ട്‌. അഭിനന്ദനങ്ങള്‍.

ഇനിയൊരു ഓഫ്‌: ഒരു കാര്യത്തില്‍ പക്ഷേ താങ്കളോട്‌ വിയോജിക്കുന്നു മറ്റുള്ളവരുടെ ബ്ലോഗുകളില്‍ കമന്റായി നമ്മുടെ ബ്ലോഗിലേക്ക്‌ ക്ഷണിക്കുന്നത്‌ ചിലപ്പോള്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെടുകയില്ലെന്ന് ഓര്‍ക്കുക, അതും അവിടെ കണ്ട പോസ്റ്റിനെപ്പറ്റി യാതൊന്നും മിണ്ടാതെ തന്നെ! താങ്കളുടെ പോസ്റ്റ്‌ കാണാന്‍ ക്ഷണിക്കുമ്പോള്‍ കുറഞ്ഞപക്ഷം അവിടുത്തെ വിഷയവുമായി യാതൊരു ബന്ധവുമില്ലാത്തതിനാല്‍ ഓഫ്‌ ടോപിക്‌ എന്നെങ്കിലുമൊരു ജാമ്യമെടുക്കുന്നതാണ്‌ നല്ലത്‌! ബ്ലോഗിന്റെ വിസിബിലിറ്റി കൂട്ടാനും, കമന്റുകള്‍ മാറ്റുല്ലവരുടെ ശ്രദ്ധയില്‍ പെടുത്തി കൂടുതലാളുകളിലേക്കെത്തിക്കാനും സാധാരണ മലയാളം ബ്ലോഗുകള്‍ തുടങ്ങുന്നവര്‍ക്ക്‌ ഉപകരിക്കുന്നചില നിര്‍ദ്ദേശങ്ങളും,ഉപദേശങ്ങളും വിവരിക്കുന്ന ചില ലിങ്കുകള്‍ താങ്കളുടെ അറിവിലേക്കയി താഴെ ക്കൊടുത്തിട്ടുണ്ട്‌.സമയം കിട്ടുമ്പോള്‍ നോക്കുക.

ഇനി മറ്റൊരോഫ്‌: ഏതായാലും താങ്കള്‍ അവിടെ അങ്ങനെയൊരു ക്ഷണം ഇട്ടതുകണ്ടുകൊണ്ടാണ്‍ ഞാനും ഇവിടെയെത്തിയത്‌ കേട്ടോ!:):)

http://howtostartamalayalamblog.blogspot.com/

http://ashwameedham.blogspot.com/2006/07/blog-post_28.html#boolokaclub

http://keralasabdham.blogspot.com/2006/12/blog-post_16.html

http://vfaq.blogspot.com/2005/01/settings-for-bloggercom-malayalam-blog.html

http://malayalamblogs.blogspot.com/2007/04/all-about-malayalam-blogs.html

പൊടിക്കുപ്പി said...

:)

Anuraj said...

ഓഫ്‌ ടോപിക്‌ എന്നകാര്യം എനിക്ക് അരിയില്ലായിരുന്നു .
ഇനി മുതല്‍ ഷാനവാസ് ചേട്ടന്‍ പരഞ കാര്യങള്‍ കൂടുതല്‍ ശ്രദിധ്ക്കാം.
നന്ദി.

ഞാന്‍ ഇരിങ്ങല്‍ said...

അനുരാജേ..,
വരകളൊക്കെ പതിയെ പതിയെ ആളുകള്‍ ശ്രദ്ധിച്ചു തുടങ്ങി.
ഷാനവാസ് പറഞ്ഞ പോലെ സെറ്റിങ്ങ്സ് ഒക്കെ ശരിയാക്കി വയ്ക്കൂ.
ആസ്വാദകര്‍ കൂടെ വരും
പിന്നെ തുടക്കമായതിനാല്‍ മറ്റു ബ്ലോഗില്‍ പോയി ക്ഷണിക്കുന്നതൊന്നും ഒരു പ്രശ്നമല്ല. ബ്ലോഗിലെ രീതികളൊക്കെ പതിയെ മനസ്സിലാകും.
പക്ഷെ അതൊന്നും കണ്ട് പേടിച്ച് ഓടരുത്.
താങ്കളെ വായിക്കാന്‍ ഇനിയും ഒരു പാട് പേര്‍ വരും തീര്‍ച്ച
അഭിനന്ദനങ്ങള്‍
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍:

പിന്നെ അബ്ദുള്‍ സലാം ഒന്നും പറഞ്ഞ്ഞില്ല. അവനെങ്ങോട്ടേക്കാ പോയത്.

Anonymous said...

നന്നായി അനുരാജ്..........
ഷംസീര്‍

ആ‍പ്പിള്‍ said...

കാര്‍ട്ടൂണ്‍ ഇഷ്ടപ്പെട്ടു. ചെറിയൊരു നിര്‍ദ്ദേശം, സമദൂരത്തില്‍ സമകാല രാഷ്ട്രീയം മാത്രം വിഷയമാകുന്നു, മറ്റ് വിഷയങ്ങളെപ്പറ്റിയുള്ള കാര്‍ട്ടൂണുകളും ആയിക്കൂടേ?

Anuraj said...

രാഷ്ടീയം വരചചാലാണ്` ആളുകള്‍ കൂടുതല്‍ ഇഷ്ട്പ്പെടുന്നത് എന്നതാണു വസ്തുത.മാത്രമല്ല പത്രതില്‍ മറ്റ് കാര്‍ട്ടൂണുകള്‍ വരക്കാനുള്ള സാഹചര്യം കുറവുമാണ്.(സമയത്തിന്റെ പ്രശ്നവുമുന്ട്).എങിലും ഇനി മുതല്‍ വരക്കാന്‍ ശ്രമിക്കാം.നിങളെപ്പോലുള്ളവരുടെ വിലയേറിയ നിര്‍ദ്ദേശങളാണ്, എന്നേ മുന്നോട്ട് നയിക്കുന്നത്....നന്ദി.

Jobove - Reus said...

We have happened passed awhile entertained in your blog, congratulations
Regards from Reus Catalunya (SP)

Anonymous said...

നാട്ടുകാരുടെ മുഴുവന്‍ ബ്ലോഗില്‍ പരസ്യംവച്ചു ഇവിടെ വിളിച്ചുകൊണ്ടുവന്നത് ഈ സാമര്‍ത്ഥ്യം കാണിക്കാനായിരുന്നോ?

(ലേബലില്‍ വരച്ച്-ഉദ്ദേശിച്ച ആള്‍ക്കാരുടെ പേരു എഴുതേണ്ടിവന്നതുതന്നെ ആ ചിത്രകാരന്റെ ഒരു ഗതികേടു അല്ലെങ്കില്‍ മുങ്കൂര്‍ ജാമ്യം എന്നു പറയേണ്ടിവരും.)

അതിലും ഉപരി ആദ്യം വേണ്ടത് ഒരു ഐഡന്റിറ്റിയാണ്. മലയാളം പൊളിറ്റിക്കല്‍ കാര്‍ട്ടൂണില്‍ യേശുദാസനും ഗഫൂറും മന്ത്രിയും ഒക്കെ നിറഞ്ഞുനിന്ന വേളയിലാണ് ശ്രീ ഗോപീ കൃഷ്ണന്‍ തന്റെ സ്വതസിദ്ധമായ പാത്ര സൃഷ്ടിയിലൂടെ പുതുമയുള്ള രാഷ്ട്രീയമുഖങ്ങളുമായി വരുന്നത്. (അദ്ദേഹം മാത്രുഭൂമിയിലേക്ക് കളം മാറ്റി ചവിട്ടിയപ്പോള്‍ അവിടെ ചുവടുറപ്പിച്ച് സുജിത്തു വരച്ചതും ഗോപീ കൃഷ്ണനെ വരയുടെ പ്രേതത്തെ തന്നെ. സുജിത്തിന്റെ രൂപകല്‍പ്പന വ്യക്തമായും ഗോപീകൃഷ്ണന്റെ വരയുടെ പ്രതിരൂപങ്ങള്‍ ആയിരുന്നു. ചുരുക്കിപറഞ്ഞാല്‍ സുജിത്തിന്റെ സ്റ്റൈല്‍ ഗോപീകൃഷ്ണനെ ഒരു കടം കൊള്ളല്‍ ആയിരുന്നു. പക്ഷെ പ്രിയമുള്ള അനുരാജാ.. മേല്‍പ്പറഞ്ഞ രണ്ടാളുടെയും വികൃതെ രൂപം അല്ലാതെ ഒരു പുതിയ സ്റ്റൈല്‍ ഉണ്ടാക്കാന്‍ ശ്രമിക്കു. നല്ല ഭാവി ഉണ്ടാകും. അല്ലെങ്കില്‍ തേജസില്‍ തന്നെ ഇരിക്കേണ്ടിവരും. യേശുദാസന്‍ എന്ന സമീപകാല ബോറന്‍ കാര്‍ട്ടൂണിസ്റ്റ് മനോരമയില്‍ ഇരുന്നു ചിതലരിക്കും പോലെ. (യേശുദാസന്‍ എന്നെ കാര്‍ട്ടൂണിസ്റ്റിന്റെ മിസിസ്സ് നായര്‍ ഇപ്പോള്‍ ആരെങ്കിലും വായിക്കുന്നു എങ്കില്‍ അയാള്‍ക്ക് ഒരു അവാര്‍ഡ് കൊടുക്കണം)

Anuraj said...

ലേബലില്‍ വരച്ചു എന്ന് പറയുന്ന മാന്യ വ്യക്തി സ്വന്തം ലേബല്‍ എഴുതാതതത് മോശാമായിപ്പോയി!!!! ലെബല്‍ ഉപയൊഗിചചതു വായനക്കര്ക്കു ആ വ്യക്തിയേ പരിചയമില്ലാതതതുകൊണ്ടണ്‌.. പിന്നെ തേജസില്‍ തന്നെ ഇരിക്കുന്നതില്‍ എനിക്കു വിഷമമുമില്ല.. എന്നു മാന്യ വ്യക്തി മനസിലാക്കണം.

Anonymous said...

അനിയാ അനുരാജാ.... “ലെബല്‍ ഉപയൊഗിചചതു വായനക്കര്ക്കു ആ വ്യക്തിയേ പരിചയമില്ലാതതതുകൊണ്ടണ്‌..” എന്ന താങ്കളുടെ വരി വായിച്ചപ്പോള്‍ ഞാന്‍ ഒരുപാട് ചിരിച്ചു. മലയാളത്തിലെ ഏറ്റവും നല്ല കാര്‍ട്ടൂണ്‍ കണ്ടിട്ടുപോലും ഞാന്‍ ഇങ്ങനെചിരിച്ചിട്ടില്ല!

താങ്കളുടെ ലേബല്‍ ദാ ഇങ്ങനെയായിരുന്നു.
Labels:
c.divakaran, k.p.rageendran, v.s
ശരിയാണ് വായനക്കാര്‍ക്ക് ഈ വ്യക്തികളെ പരിചയം ഇല്ല. കുറച്ചുകൂടി വ്യകത്മായി പറഞ്ഞാല്‍ താങ്കള്‍ വരച്ച ഈ രൂപം പരിചയം ഇല്ല എന്നു പറയേണ്ടിവരും. കാരണം വി എസ് അച്ചുതാനന്ദന്‍ ഇപ്പോള്‍ ചിത്രങ്ങളേക്കാള്‍ കാര്‍ട്ടൂണുകളിലാണ് നിറഞ്ഞു നില്‍ക്കുന്നത്.

എന്തായാലും ലേബലോ നമഃ

സ്വന്തം ലേബല്‍ നിഥിന്‍ ഗിരീഷ്

ഞാന്‍ ഇരിങ്ങല്‍ said...

പ്രീയപ്പെട്ട നിഥി ഗിരീഷ്,
താങ്കള്‍ ഏത് കോത്താഴത്തുകാരനാ എന്നു ചോദിക്കേണ്ടതാ ഞാന്‍ ചോദിക്കുന്നില്ല.

അനുരാജിനെ പോലുള്ള പുതുമുഖങ്ങള്‍ സധൈര്യം കടന്നു വരുമ്പോള്‍ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുകയാണ് ചെയ്യേണ്ടത് അല്ലാതെ എന്തെങ്കിലും അസൂയ നിറഞ്ഞ കമന്‍ റ് അല്ല വേണ്ടത്.

ലേബല്‍ വച്ച് എഴുതുന്നതിനെ താങ്കള്‍ വിമര്‍ശിച്ചെങ്കില്‍ ലോകത്തിലുള്ള സകലമാന ജനങ്ങള്‍ക്കും ഈ പറയുന്ന മന്ത്രിമാരെ അറിയണമെന്നില്ല. അപ്പോള്‍ ലേബല്‍ ഉപകാരപ്പെടും. അതൊരു പാതകമായി താങ്കള്‍ കണ്ടെങ്കില്‍ അത് താങ്കളുടെ കണ്ണിന്‍ റെ മാത്രം കുഴപ്പമല്ല.

തേജസ്സില്‍ തന്നെ ഇരിക്കുക എന്നത് ഈ പറയുന്ന ആള്‍ക്ക് മനോരമ പോലുള്ള പത്രങ്ങള്‍ മാത്രമേ കണ്ണില്‍ പിടിക്കൂ എന്നതിന്‍ റെ തെളിവാണ്.

മീന്‍ പൊതിയാന്‍ വേണ്ടി മാത്രം ഉപയോഗിക്കുന്നതും അതു പോലെ സ്വന്തം ഗീര്‍വാണങ്ങള്‍ ‍ഫോട്ടൊ സഹിതം നാട്ടുകാരെ അറിയിക്കാന്‍ വേണ്ടിയും ഉപയോഗിക്കുന്ന പത്രം മാത്രമേ പത്രമാകുന്നുള്ളൂ എന്ന അല്പ ചിന്തയില്‍ നിന്നാണ് അത്തരം കമന്‍ റുകള്‍.

അനുരാജ് സധൈര്യം മുന്നോട്ട് പോവുക.

Anuraj said...

പ്രിയ ഗിരീഷ്
ഞാനും താങലും ഉദേദ്ശിചച ലേബല്‍ വ്യത്യസ്തമാണ്.......
7-5-2007 ലെ കാര്‍ട്ടൂണില്‍ ഉപയൊഗിചചതരം (മാര്‍ട്ടിന്‍ എന്നു പെട്ടിയില്‍ കാണുന്ന തരം ലേബല്‍ )ആണ്‌ ഞാന്‍ ഉദ്ദേശിച്ചത്.മാര്‍ട്ടിന്‍ എന്ന ആളെ വായനക്കാര്‍ക്ക് അധികം പരിചയമില്ല..എന്നാണ്‌ ഞാന്‍ ഉദ്ദേശിച്ചത് .താങള്‍ ഉദ്ദേശിച്ച ലേബല്‍ കഥാപാത്രങളെ തരം തിരിക്കലാണ്.ഉദാ:- v.s ല്‍ ക്ലിക്ക് ചെയ്താല്‍ v.s ഉള്‍പ്പെട്ട എല്ലാ കാര്‍ട്ടൂണുകള്‍ കാണാം ..................

Anonymous said...

ഗിരീഷ് എന്ന ക്ഷുദ്രത്തിന്‌ ഇരിങലും അനുരാജും നല്കിയ മറുപടി നന്നായി..........
സ്നേഹിതന്‍.

മുക്കുവന്‍ said...

what a wonderful cartoons! really great.

I do see a chinna RKL here... cheers